ഒമാനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
മസ്‌ക്കറ്റ്: ഒമാനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം സ്വദേശിയായ ശിവപ്രസാദ് അയ്യപ്പന്‍ (23) ആണ് ബുധനാഴ്ച രാവിലെ കെട്ടിത്തൂങ്ങി മരിച്ചത്.
ഒരു കഫെറ്റീരിയയില്‍ ജോലി ചെയ്യുകയായിരുന്ന ശിവപ്രസാദ് നാലു മാസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് ഒമാനില്‍ എത്തിയത്. വിവാഹിതനാണ് ഇയാള്‍.
എന്തു കാരണമാണ് ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നു ഒരു സൂചനയും ലഭിച്ചിട്ടില്ല. കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസ്സിലായത്.
എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ഒരു സൂചനയും ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യാ സഹോദരന്‍ സന്തോഷ് അറിയിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശനിയാഴ്ചയോ ഞായറാഴ്ചയോ മൃതദേഹം നാട്ടിലേക്കയക്കാന്‍ സാധിക്കും എന്നാണ് പ്രവാസി വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അറിയിച്ചത്.












Click it and Unblock the Notifications