പീഡനക്കേസ്:സൗദി രാജകുമാരന്‍ കുറ്റവുമുക്തനായി

അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഒരു ബോട്ടില്‍ വെച്ച് 20 വയസ്സുകാരിയായ ഒരു മോഡലിനെ ബലാത്സംഗം ചെയ്തു എന്നാണ് ആരോപിക്കപ്പെട്ടിരുന്ന കേസ്. അബ്ദുല്ല രാജാവിന്റെ അനന്തരരവനും ലോകത്തിലെ സമ്പന്നരില്‍ ഒരാളുമാണ് രാജകുമാരന്‍.
കേസില്‍ രാജകുമാരനെതിരെയുള്ള തെളിവിലെ അവ്യക്തതയും വൈരുദ്ധ്യവും കാരണമാണ് മൂന്നു വര്‍ഷത്തിനു ശേഷം കേസ് തള്ളിക്കളയാന്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്.
സംഭവം നടന്നു എന്നു പറയപ്പെടുന്ന സമയത്ത് താന്‍ ഇബിസയുടെ പരിസരത്തു പോലും ഇല്ലായിരുന്നു എന്നാണ് രാജകുമാരന്‍ കോടതിയില്‍ വാദിച്ചിരുന്നത്.












Click it and Unblock the Notifications