കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്ക് തുണയായി, കാണാതായ മകളെ കണ്ടെത്തി

  • By Shabnam Aarif
Google Oneindia Malayalam News

Facebook
അബുദാബി: വീട്ടില്‍ നിന്നും ഒളിച്ചോടിയ 13 വയസ്സുകാരിയെ ഫെയ്‌സ്ബുക്കിലൂടെ കണ്ടെത്തി. അബുദാബിയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ വിവരമനുസരിച്ച് പൊലീസ് പതിമൂന്നുകാരിയേയും, പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മൂന്ന് കൗമാരക്കാരെയും ഒരു 24 വയസ്സുകാരനെയും അറസ്റ്റു ചെയതു.

ഫെബ്രുവരി 23നാണ് പെണ്‍കുട്ടി രണ്ടാനമ്മയോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. വീടുവിട്ടു പോകുന്നതിനുള്ള കാരണം കുട്ടി അച്ഛന് മെസ്സേജ് ചെയ്യുകയും ചെയ്തിരുന്നു.

പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് പെണ്‍കുട്ടിയുടെ അച്ഛനെ കുട്ടി എവിടെ ഉണ്ട്, ആരൊക്കെയാണ് കൂടെയുള്ളത് എന്നീ കാര്യങ്ങള്‍ ഫോണ്‍ വിളിച്ചു പറഞ്ഞു കൊടുത്തത്.

പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന ഒരു ആണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ പെണ്‍കുട്ടി നാലു ചെറുപ്പക്കാരുടെ കൂടെയാണ്, അവര്‍ എവിടെയാണ് ഉള്ളത് തുടങ്ങിയ കാര്യങ്ങള്‍ ഈ സ്ത്രീക്ക് ലഭിച്ചത്.

വീടു വിട്ടിറങ്ങിയതു മുതല്‍ ഈ ആണ്‍കുട്ടികളുടെ കൂടെയായിരുന്നു എന്നതും, സ്വമധേയാ വീടു വിട്ടിറങ്ങിയതാണ് എന്നും പെണ്‍കുട്ടിയും സമ്മതിച്ചു.

English summary
A young teenage girl, three teen boys and another 24-year old youth were all in court yesterday over charges that vary from illegal cohabitation to abduction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X