അബുദാബി ഐഡി കാര്‍ഡ് രജിസ്‌ട്രേഷന്‍:ശനിയാഴ്ച കൂടി
അബുദാബി: അബുദാബിയിലുള്ളവര്‍ക്ക് പിഴയില്ലാതെ എമിറേറ്റ് ഐഡന്റിറ്റി കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന അവസരം ശനിയാഴ്ച വൈകീട്ട് അവസാനിക്കും. ഞായറാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരില്‍ നിന്നും പിഴ ഈടാക്കുന്നതായിരിക്കും.
ഞായറാഴ്ച മുതല്‍ ഓരോ ദിവസം വൈകുന്തോറും 20 ദിര്‍ഹം വീതം അധികം നല്‍കേണ്ടി വരും. ഒരാളില്‍ നിന്നും പരമാവധി 1,000 ദിര്‍ഹം വരെ മാത്രമേ ഈടാക്കാന്‍ പറ്റൂ.
ഐഡി കാര്‍ഡ് പുതുക്കണമെങ്കില്‍ അവസാന തീയതി കഴിഞ്ഞു പിന്നൊരു മുപ്പതു ദിവസത്തിനുള്ളില്‍ ചെയ്തിരിക്കണം. അതുപോലെ ഐഡി കാര്‍ഡില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അതും 30 ദിവസത്തിനുള്ളില്‍ ചെയ്തിരിക്കണം.
ഐഡി കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുകയോ, പുതുക്കുകയോ ചെയ്യാത്തവരില്‍ നിന്നും അബുദാബിയില്‍ ഏപ്രില്‍ ഒന്നു മുതലും ദുബയില്‍ ജൂണ്‍ ഒന്നു മുതലും കാലതാമസം വരുത്തിയതിനുള്ള പിഴ ഈടാക്കുന്നതായിരിക്കും.












Click it and Unblock the Notifications