കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി കാണാന്‍ ലീവ് കൊടുത്തില്ല, ജോലി രാജിവെച്ചു

  • By Shabnam Aarif
Google Oneindia Malayalam News

ദുബയ്: മാര്‍ച്ച് 18, ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഏഷ്യാകപ്പ് മത്സരം കാണാന്‍ ലീവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സ്വദേശി ജോലി രാജി വെച്ചു.

അങ്കിള്‍ ട്വന്റി20 എന്നറിയപ്പെടുന്ന സമാന്‍ ഖാന്‍ ആണ് ക്രിക്കറ്റ് കാണാന്‍ വേണ്ടി സ്വന്തം ജോലി പോലും കളയാന്‍ തയ്യാറായിരിക്കുന്നത്. ലീവ് അപേക്ഷ ഓഫീസ് അധിക#തര്‍ തള്ളിയതില്‍ ക്ഷുഭിതനായ സമാന്‍ ഖാന്‍ തന്റെ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കുകയാണ്.

നാട്ടില്‍ ചെന്ന് തന്റെ ടീമിനു എല്ലാവിധ പിന്തുണകളും നല്‍കുകയാണ് സമാന്റെ ലക്ഷ്യം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്‌ല ക്രിക്കറ്റ് മത്സരം നേരിട്ടു കാണുക ഇയാളുടെ വലിയ സ്വപ്‌നമാണ്.

ഓരോ ക്രിക്കറ്റ് മാച്ച് അടുക്കുമ്പോഴും താടി വളര്‍ത്തുന്ന സമാന്‍ ഖാനെ ഏതു ആള്‍ക്കൂട്ടത്തിലും ആളുകള്‍ തിരിച്ചറിയുന്നു. തന്റെ ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സമാന്‍ പാടുന്ന പാട്ടുകളും ഏറെ ശ്രദ്ധേയമാണ്.

നടക്കാനിരിക്കുന്ന പാക്കിസ്ഥാന്‍-ഇന്ത്യ പോരാട്ടം ഇന്ത്യക്ക് അഭിമാനത്തിന്റെ പ്രശ്‌നമാണ്. ബംഗ്ലാദേശില്‍ നിന്നേറ്റ അപ്രതീക്ഷിത പരാജയം ഇന്ത്യയുെട ഫൈനല്‍ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പിച്ചിരിക്കുകയാണ്. എന്നാല്‍ മത്സരിച്ച രണ്ടെണ്ണത്തലും വിജയിച്ച പാക്കിസ്ഥാന്റെ ഫൈനല്‍ സാധ്യത സജീവമാണ്.

English summary
The Dubai-based Zaman Khan, popularly known as Uncle Twenty20, has resigned his job after he was refused leave to watch the high-adrenaline match in Bangladesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X