Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റമില്ല

ദുബയ്: സ്‌കൂള്‍ സമയത്തില്‍ ഒരു മാറ്റവും തല്‍കാലം പ്രാവര്‍ത്തികമല്ല എന്ന് വിദ്യാഭ്യാസ മന്ത്രി ഹുമെയ്ദ് മുഹമ്മദ് ഒബെയ്ദ് അല്‍ ഖതാമി. സ്‌കൂളുകളിലെ ഷിഫ്റ്റ് സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. കുട്ടികളെ സ്‌കൂളുകളിലാക്കി ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് പെട്ടെന്ന് മക്കളുടെ സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വന്നാല്‍ വലിയ ബുദ്ധിമുട്ട് ആയിരിക്കും. മന്ത്രി വിശദീകരിച്ചു.

വേനല്‍കാലങ്ങളിലും ശൈത്യകാലങ്ങളിലും സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാലങ്ങളിലെ വര്‍ദ്ധിച്ച റോഡ് അപകടങ്ങളാണ് ഇങ്ങനെയൊരു മാറ്റം ആവശ്യപ്പെടുന്നതിനു പിന്നില്‍.

ഇപ്പോഴത്തെ സ്‌കൂള്‍ സമയം ഏറ്റവും അനുയോജ്യമായവയാണ് എന്നും അവ മാറ്റേണ്ടതില്ല എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+