പുതിയ ഐപാഡ് യുഎഇയിലെത്താന്‍ ഇനിയും വൈകും

മാര്‍ച്ച് 16ന് അമേരിക്ക ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളില്‍ ന്യൂ ഐപാഡ് ഇറങ്ങിക്കഴിഞ്ഞു. ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രമേ ഇതുവരെ ന്യൂ ഐപാഡ് ഇറങ്ങിയിട്ടുള്ളൂ.
കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങളില്‍ കൂടി ഒരാഴ്ചയ്ക്കുള്ളില്‍ ആപ്പിള്‍ ന്യൂ ഐപാഡ് വിപണിയിലെത്തിക്കും.
പുതിയ ഐപാഡിന് വൈഫൈ മാത്രമുള്ള വേര്‍ഷന് 25,000 രൂപയോളമാണ് വില. എന്നാല്‍ വൈഫൈയും 4ജി കണക്റ്റിവിറ്റിയും കൂടിയുള്ള 16 ജിബി വേര്‍ഷന് 30,000 രൂപയിലധികവും, 32 ജിബി വേര്‍ഷന് 35,000 രൂപയിലധികവും, 64 ജിബി വേര്‍ഷന് 40,000 രൂപയിലധികവും ആണ് വില.












Click it and Unblock the Notifications