യുഎഇയില്‍ സിനിമ കാണാന്‍ ചെലവേറും
ദുബയ്: യുഎഇയിലെ സിനിമാപ്രേമികള്‍ക്ക് ഇരുട്ടടിയായി ടിക്കറ്റിന് അഞ്ചു ദിര്‍ഹത്തോളം വിലവര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതോടെ 30 മുതല്‍ 35 ദിര്‍ഹം വരെ നല്‍കാതെ സിനിമ കാണാനാവില്ലെന്നുറപ്പായി.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വോക്‌സ് സിനിമ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരുന്നു. റീല്‍ സിനിമ ഈ ഫെബ്രുവരിയിലാണ് വര്‍ധനവ് പ്രഖ്യാപിച്ചത്. ഗ്രാന്‍ഡ് സിനിമയും വര്‍ധനവ് വരുത്തിയതോടെ ഇത് പൂര്‍ണമായി.
ടിക്കറ്റ് വര്‍ധനയ്‌ക്കെതിരേ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പ്രതിഷേധം വര്‍ധിച്ചിട്ടുണ്ട്. തിയേറ്ററിലെത്തി സിനിമ കാണുന്നതിനു പകരം ചെലവ് കുറഞ്ഞ മറ്റു സംവിധാനങ്ങള്‍ പരിഗണിക്കുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications