കളഞ്ഞു കിട്ടിയ പഴ്‌സ് ഡ്രൈവര്‍ ഉടമസ്ഥനു നല്‍കി
ദുബയ്: വഴിയില്‍ നിന്നും കിട്ടിയ പഴ്‌സ് തിരിച്ചു കൊടുത്ത് ഡ്രൈവര്‍ മാതൃകയായി. മുഹമ്മദ് അക്രം എന്ന പാക്കിസ്ഥാനി ഡ്രൈവറാണ് വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്‌സ് ഇന്ത്യക്കാരനായ ഉടമസ്ഥന് തിരിച്ചു നല്‍കിയത്.
പഴ്‌സില്‍ 6,000 ദിര്‍ഹത്തിനു പുറമെ ക്രെഡിറ്റ് കാര്‍ഡുകളും, ഡെബിറ്റ് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ പ്രധാന രേഖകളും ഉണ്ടായിരുന്നു. പഴ്‌സില്‍ നിന്നും ഉടമസ്ഥന്റെ പേരും ഫോണ്‍ നമ്പറും കണ്ടെടുത്ത് മുഹമ്മദ് അക്രം വിളിച്ചെങ്കിലും ആരും എടുത്തില്ല.
ഇതിനിടയില്‍ തന്റെ പഴ്‌സ് കളഞ്ഞു പോയി എന്നു ദുബയിലെ ജെര്‍മന്‍ കോണ്‍സുലേറ്റിലെ റിസപ്ഷനിസ്റ്റായ കെവി ശ്രീധരന്‍ തിരിച്ചറിഞ്ഞത്. പഴ്‌സ് നഷ്ടപ്പെട്ടതില്‍ ആകെ വിഷമിച്ചു പോയ ശ്രീധരന്‍ പിറ്റേ ദിവസം രാവിലെ തന്റെ ഓഫിസില്‍ പഴ്‌സുമായെത്തിയ മുഹമ്മദ് അക്രത്തിനെ കണ്ടു വിസ്മയിച്ചു.
മാലാഖയെന്നാണ് മുഹമ്മദ് അക്രമിനെ കഴിഞ്ഞ 30 വര്‍ഷമായി ദുബയില്‍ ജോലി ചെയ്യുന്ന ശ്രീധരന്‍ വിശേഷിപ്പിച്ചത്. ദുബയിലെ ചൈന ഗാര്‍ഡന്‍ റെസ്റ്റോറന്റിലെ ജീവനക്കാരനാണ് മുഹമ്മദ് അക്രം.












Click it and Unblock the Notifications