നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന്‍
മസ്‌ക്കറ്റ്: നിയന്ത്രണം വിട്ടു വന്ന കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മസ്‌ക്കറ്റിലെ മബേലയിലാണ് അപകടം നടന്നത്. റോഡരികിലൂടെ നടന്നു പോകുന്ന ഏഷ്യക്കാരനാണ് കാറിടിച്ചു കൊല്ലപ്പെട്ടത്.
മസ്‌ക്കറ്റില്‍ നിന്നും ബിര്‍ക്കയിലേക്കു പോകുകയായിരുന്നകാര്‍ റോഡിനു കുറുകെ ചാടിയ ജീവിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം പോവുകയായിരുന്നു. പലത്തില്‍ വഴിയരികിലൂടെ നടന്നുപോയയാളെയും ജീവിയെയും ഇടിക്കുകയാണുണ്ടായത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 157 റോഡ് അപകടങ്ങളിലൂടെ 14 ആളുകള്‍ മരണപ്പെടുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണു കണുക്കുകള്‍ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications