വാസുദേവന്റെ മരണം:അന്വേഷണം പുരോഗമിക്കുന്നു
മസ്‌ക്കറ്റ്: ഒമാനില്‍ കവര്‍ച്ചാ സംഘം കൊലപ്പെടുത്തിയ മലയാളി വ്യവസായി വാസുദേവന്റെ കൊലയാലികളെ കണ്ടെത്താനുള്ള ഒമാന്‍ റോയല്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മലയാളികളും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. എന്നാല്‍ കേസിന്റെ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തല്‍കാലം തയ്യാറായിട്ടില്ല.
കൊല്ലപ്പെട്ട വാസുദേവനുമായി ബിസിനസ് ബന്ധ പുലര്‍ത്തിയിരുന്നവര്‍, അവസാനമായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചവര്‍ എന്നിവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വാസുദേവന്റെ ഭാര്യയെ ഒമാനിലെത്തിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications