പ്രവാസികളുടെ വരുമാനനികുതി:തീരുമാനത്തിന് തിരിച്ചടി
മനാമ: സൗദിയില്‍ താമസിക്കുന്ന വിദേശികളില്‍ നിന്നും വരുമാനനികുതി ഈടാക്കാനുള്ള തീരുമാനത്തിന് തിരിച്ചടി. സൗദി അറേബ്യയുടെ ഷുറ കൗണ്‍സില്‍ ഇങ്ങനെയൊരു നീക്കത്തെ നിരാകരിക്കുകയായിരുന്നു.
വിദേശികളില്‍ നിന്നും വരുമാന നികുതി ചുമത്താനുള്ള തീരുമാനത്തെ എതിര്‍ത്തവരുടെയും അനുകൂലിച്ചവരുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് കൗണ്‍സില്‍ ഇങ്ങനൊരു തീരുമാനമെടുത്തത്.
സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ നിന്നും വരുമാന നികുതി ഈടാക്കുന്നത് വികസന പരിപാടികളുമായി മുന്നോട്ടു പോകുന്ന സൗദിക്കു തീരെ യോജിച്ചതല്ല എന്നാണ് ഭൂരിഭാഗം ആള്‍ക്കാരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ ഈ നീക്കം സൗദിയിലെ സ്വദേശികളുടെടേയും വിദേശികളുടെയും ശമ്പളങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കും എന്നാണ് വരുമാന നികുതിയെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications