നിര്‍ബന്ധിച്ച് നമസ്‌കരിപ്പിക്കല്‍: കേസെടുത്തു
മനാമ: ബഹ്‌റൈന്‍ സ്‌കൂളില്‍ അധ്യാപിക അഞ്ചു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ച് അഞ്ചു മാസത്തോളം തന്റെ കാല്‍തൊട്ടു നമസ്‌കരിപ്പിച്ച സംഭവത്തില്‍ ബഹ്‌റൈന്റെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു.
അധ്യാപികയ്‌ക്കെതിരെ കുട്ടിയുടെ അച്ഛന്‍ ഹര്‍ജി കൊടുത്തതോടെയാണ് കേസന്വേഷണം ആരംഭിച്ചത്.
സ്‌കൂളിലെ അറബിക് അധ്യാപക തന്റെ മകനെ നിര്‍ബന്ധിച്ച് അഞ്ചു മാസത്തോളം അവരുടെ കാല്‍ തൊട്ടു നമസ്‌കരിപ്പിച്ചു അപമാനിച്ചു എന്നാണ് കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ അറിയിച്ചിരിക്കുന്നത്.
അതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ സഹോദരനും അധ്യാപികയുടെ ക്രൂരതയെ കുറിച്ചു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications