കുവൈത്ത്: പ്രവാസികളെ വെട്ടിലാക്കാന്‍ വരുമാനനികുതി
കുവൈത്ത് സിറ്റി: രാജ്യത്ത് ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ നിന്നും വരുമാന നികുതി ഈടാക്കാന്‍ കുവൈത്തില്‍ നീക്കം. ഇക്കാര്യവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
കുവൈത്തിന്റെ ഈ നീക്കം നടപ്പിലായാല്‍ രാജ്യത്ത് ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ അത് പ്രതികൂലമായി ബാധിക്കും.
നിശ്ചിത ശമ്പള പരിധി നിശ്ചയിച്ച് ആളുകള്‍ക്കു മേല്‍ നികുതി ചുമത്താന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് പ്രത്യേക കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ചില അഴിച്ചു പണികള്‍ നടത്തണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് ഇതു സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്.
കുവൈത്തിന്റെ എണ്ണയെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക സംവിധാനത്തിനു പകരമായി, മറ്റു സ്രോതസ്സുകളെ കൂടി ആശ്രയിച്ച് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരില്‍ നിന്നും നരുമാന നികുതി ഈടാക്കാന്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications