ഒമാന്‍:1,074 പ്രവാസികളെ അറസ്റ്റു ചെയ്തു
മസ്‌ക്കറ്റ്: പുലര്‍ച്ചെ മസ്‌ക്കറ്റിന്റെ പ്രാന്ത പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഒമാനില്‍ അനധികൃതമായി താമസിക്കുന്ന 1,074 പ്രവാസികളെ കണ്ടെത്തി മസ്‌ക്കറ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
അനധികൃതമായി ഒമാനില്‍ താമസിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ഒമാന്‍ റോയല്‍ പൊലീസ് കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. സീബ്, റുവി പ്രദേശങ്ങളില്‍ ഏറെ വിദേശികള്‍ അനധികൃതമായി താമസിക്കുന്നു എന്നു സ്വദേശികളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഈ പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയത്.
തൊഴില്‍ നിയമം ലംഘിച്ച 887 പേര്‍, അനധികൃതമായി താമസിക്കുന്ന 187 പേര്‍ എന്നിവരെ റെയ്ഡിലൂടെ പൊലീസ് കണ്ടെത്തി. റുവി ഭാഗത്തു നിന്നും 974 ആളുകളെയും സീബില്‍ നിന്നും 100 പേരെയും ആകെ അറസ്റ്റു ചെയ്തിട്ടുണ്ട്.
ഒമാനില്‍ അനധികൃതമായി താമസിക്കുന്ന ആള്ഡക്കാരില്‍ പലരും കള്ളക്കടത്ത് പോലുള്ള ക്രിമിനല്‍ പരിപാടികളില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍ നിയമങ്ങളും ഇവര്‍ തെറ്റിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications