ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് കൂട്ടി,രക്ഷിതാക്കള്‍ പ്രതി
മസ്‌ക്കറ്റ്: ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് വര്‍ദ്ധിപ്പച്ചതിനെതിരെ ഒമാനിലാകെ പ്രതിഷേധം. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ആണ് ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
ഏപ്രില്‍ ഒന്നു മുതലാണ് ഫീസ് വര്‍ദ്ധന നിലവില്‍ വന്നത്. ഇക്കാര്യത്തെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പ്രതിഷേധം ഇപ്പോഴത്തെ അത്ര ശക്തമായിരുന്നില്ല. ഇന്ത്യന്‍ സ്‌കൂള്‍ ഡയരക്ടേഴ്‌സ് ബോര്‍ഡിനെതിരെ സംഘടിതമായി പ്രതിഷേധിക്കാനാണ് രക്ഷിതാക്കള്‍ ഒരുങ്ങുന്നത്.
വ്യത്യസ്ത ഇന്ത്യന്‍ സ്‌കൂളുകളിലെ നൂറോളം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം മസ്‌ക്കറ്റ് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ ഓഫീസില്‍ പരാതിയുമായെത്തിയിരുന്നു.
സ്‌കൂളുകള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും അതിനാല്‍ ഈ ഫീസ് വര്‍ദ്ധന അനാവശ്യമാണ് എന്നും പറഞ്ഞ രക്ഷിതാക്കള്‍ ഫീസ് വര്ദ്ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം രക്ഷിതാക്കള്‍ ബോര്‍ഡ് ചെയര്‍മാന്‍ ടോണി ജോര്‍ജ് അലക്‌സാണ്ടര്‍ക്ക് നല്‍കി.
ഓണ്‍ലൈന്‍ പ്രവേശനത്തിലെ അപാകതകള്‍ പരിഹരിക്കണം, ബോര്‍ഡിന്റെയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications