Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനായി അറ്റെസ്റ്റ് ചെയ്യാം

അബുദാബി: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള തൊഴിലാളികളുടെ കരാറുകള്‍ ഇനി ഓണ്‍ലൈന്‍ ആയി അറ്റെസ്റ്റ് ചെയ്യാം. ഈ പുതിയ സംവിധാനം തൊഴിലാളികലുടെ അവകാശങ്ങള്‍ ഉറപ്പു വരുത്താനും, നടപടി ക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും സഹായിക്കുമെന്ന് യുഎഇ തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് അഭിപ്രായപ്പെട്ടു.

കരാറിലെ നിബന്ധനകള്‍ ഇന്ത്യ വിട്ട് യുഎഇയിലെത്തുന്നതിനു മുന്‍പുതന്നെ തൊഴിലാളികള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ സാധിക്കും എന്നതാണ് ഈ പുതിയ ഓണ്‍ലൈന്‍ അറ്റസ്‌റ്റേഷന്റെ ഒരു പ്രത്യേകത.

യുഎഇയിലെ എല്ലാ തൊഴിലുടമയും ഓണ്‍ലൈന്‍ വഴി തൊഴില്‍ കരാര്‍ നിര്‍ബന്ധമായും അറ്റസ്റ്റു ചെയ്യണം എന്നു മന്ത്രി ഗൊബാഷ് അറിയിച്ചു. ബുധനാഴ്ചയാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്.

ഓണ്‍ലൈന്‍ അറ്റെസ്‌റ്റേഷന്‍ സംവിധാനത്തിന്റെ ലോഞ്ചിങ് സമയത്ത് ഇന്ത്യന്‍ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും ഉണ്ടായിരുന്നു യുഎഇയില്‍. ആഴ്ചകള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും.

ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ അബുദാബിയിലെ യുഎഇ തൊഴില്‍ മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യയ്ക്കു വേണ്ടി പ്രവാലികാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അതുല്‍ കുമാര്‍ തിവാരിയും യുഎഇക്കു വേണ്ടി തൊഴില്‍ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മെഹര്‍ അല്‍ ഉബൈദുമാണ് ഒപ്പുവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+