രേഖയിലെ പിഴവ്, മലയാളി ഇപ്പോഴും ജയിലില്‍

ജനുവരി രണ്ടിന് രാത്രിയിലാണ് മാത്യു ജോസഫ് ഭാര്യാ സഹോദരനായ ജോര്‍ജ് സിറിളിനൊപ്പം ഷാര്‍ജയില്‍ വിമാനമിറങ്ങിയത്. എമിഗ്രേഷന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ മാത്യുവിന്റെ പേരില്‍ യുഎഇയില്‍ നേരത്തെ കേസുകള്‍ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് എടുത്തിട്ട് രണ്ടു വര്‍ഷം മാത്രമായ മാത്യു ടൂറിസ്റ്റ് വിസയില്‍ യുഎഇ സന്ദര്‍ശിക്കാനെത്തിയതാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ക്ക് വിശ്വാസമായില്ല.
യുഎഇയില്‍ തട്ടിപ്പ് നടത്തി മുങ്ങിയ മറ്റൊരാളുമായി മാത്യുവിനുള്ള അപാരമായ രൂപസാദൃശ്യമാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഏറ്റവും വിചിത്രമായ സംഗതി രണ്ടു പേരുടെയും പേര്, ജനനതിയ്യതി എന്നിവയിലും സാമ്യങ്ങളുണ്ടെന്നതാണ്. ക്രെഡിറ്റ് കാര്‍ഡില്‍ 14000 ദിര്‍ഹം കുടിശ്ശിക വരുത്തിയതിനുശേഷം രാജ്യം വിട്ട കുറ്റമാണ് അപരന്റെ പേരിലുള്ളത്.
രണ്ടു പേരുടെയും ഒപ്പുകളില്‍ വ്യത്യാസമുണ്ടെന്നതാണ് ആശ്വസിക്കാവുന്ന ഏക കാര്യം. പക്ഷേ, ഇംഗ്ലീഷില്‍ രണ്ടു പേരും ഒപ്പിടാന്‍ ശ്രമിക്കുന്നത് ഒരേ രീതിയിലാണ്. മാത്യുവിന് പാസ്‌പോര്‍ട്ട് അനുവദിച്ച തിരുവനന്തപുരത്തെ ഓഫിസ് വസ്തുതകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ. ഇതേ പേരില്‍ 2004ല്‍ മറ്റൊരു പാസ്‌പോര്‍ട്ട് അനുവദിച്ചതായും രേഖയുണ്ട്. രണ്ടു പേരുടെയും ഫോട്ടോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്നതോടെ മാത്യുവിന് നാട്ടിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍.












Click it and Unblock the Notifications