ദുബയ്-അബുദാബി റെയില്‍ 2016ല്‍

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റെയില്‍ പ്രൊജക്ടുകളിലൊന്നാണിത്. അബുദാബിയെ ജെബല്‍ അലിയുമായും ദുബായ് സിറ്റിയുമായി ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ട പ്രവര്‍ത്തികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും.
ആദ്യഘട്ടത്തില്‍ മുസ്തഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയെ ഖലീഫ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ ഫ്രീ സോണായ ജബല്‍ അലിയുമായി ഘടിപ്പിക്കുന്നതോടെ ചരക്കുനീക്കങ്ങള്‍ എളുപ്പത്തിലാകും.
4000 കോടി ദീര്‍ഹം ചെലവുവരുന്ന ഇത്തിഹാദ് റയില്‍വെ പദ്ധതി രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷം 160 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി റെയില്‍വേ ലൈനിനുണ്ടാകും.
മറ്റു ജിസിസി രാജ്യങ്ങളിലും ഇതിനു സമാനമായ നിരവധി റെയില്‍വേ പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. 2030 ഓടുകൂടി ഈ ലൈനുകളെയെല്ലാം കൂട്ടിയിണക്കാന്‍ സാധിച്ചാല്‍ അത് ഗതാഗതമേഖലയിലെ വിപ്ലവം തന്നെയായിരിക്കും.












Click it and Unblock the Notifications