അബുദാബി ടാക്‌സി നിരക്ക് മെയ് 1ന് കൂടും
അബുദാബി: മെയ് മാസത്തോടെ അബുദാബിയിലെ ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിക്കും. അബുദാബിയില്‍ ഓടുന്ന സില്‍വര്‍ ടാക്‌സികള്‍ക്കു മാത്രമാണ് ഈ നിരക്കു വര്‍ദ്ധന ബാധകം. മിനിമം ചാര്‍ജ് മൂന്ന് ദിര്‍ഹമായിരുന്നത് 50 ഫില്‍സ് വര്‍ദ്ധിച്ച് മൂന്നര ദിര്‍ഹമാകും.
അതുപോലെ രാത്രികാലങ്ങളിലെ മിനിമം ചാര്‍ജ് 40 ഫില്‍സ് വര്‍ദ്ധിച്ച് നാലു ദിര്‍ഹമായി ഉയരും. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണ് മിനിമം നിരക്ക് മൂന്നര ദിര്‍ഹം ഈടാക്കുക. രാത്രി പത്തു കഴിഞ്ഞാല്‍ പിന്നെ മിനിമം നിരക്ക് നാമു ദിര്‍ഹമാവും.
മെയ് ഒന്നോടെ നിലവില്‍ വരുന്ന ഈ നിരക്കു വര്‍ദ്ധന പ്രകാരം കിലോമീറ്ററിന് 27 ഫില്‍സ് പ്രകാരം വര്‍ദ്ധിക്കും. എന്നാല്‍ ഇത് രാത്രികാലങ്ങളില്‍ കിലോമീറ്ററിന് 36 ഫില്‍സ് പ്രകാരം ആയിരിക്കും.
അഞ്ചു മിനിട്ടിനു ശേഷം വെയിറ്റിങ് ചാര്‍ജ് മിനിട്ടിന് 50 ഫില്‍സ് പ്രകാരം നല്‍കേണ്ടി വരും.
രാത്രികാലങ്ങളിലെ ചാര്‍ജ് വര്‍ദ്ധന അവധി ദിവസങ്ങള്‍ ഉറങ്ങാതെ ആഘോഷിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ബസ് യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കാനും ടാക്‌സി നിരക്കിലെ വര്‍ദ്ധന കാരണമാകും.
അബുദാബിയിലെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഒരു ദിര്‍ഹം മതി ബസില്‍ എന്നത് തീര്‍ച്ചയായും ഈ നിരക്കു വര്‍ദ്ധന യാത്രക്കാരെ ബസ്സുകളിലേക്ക് അടുപ്പിക്കുന്നതിനു കാരണമാകും.












Click it and Unblock the Notifications