Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതലാളി കൊല്ലപ്പെട്ടു:തൊഴിലാളി ആത്മഹത്യ ചെയ്തു

മസ്‌ക്കറ്റ്: ഒമാനില്‍ ദുരൂഹ സാഹചര്യത്തില്‍ മലയാളി ബിസിനസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. കൊല്ലപ്പെട്ട വിവി വാസുദേവന്റെ വിശ്വസ്ത ജോലിക്കാരന്‍ വ്യാഴാഴ്ച ആത്മഹത്യ ചെയ്തതാണ് സംഭവത്തെ കൂടുതല്‍ ദുരൂഹമാക്കിയിരിക്കുന്നത്.

ഏറെ കാലമായി വാസുദേവനൊപ്പം ജോലി ചെയ്ത മോഹനനാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. സൗത്ത് അല്‍ ഹെയ്‌ലിലെ ഷോപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു മോഹനനെ.

മോഹനനെഴുതിയ ഒരു ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാസുദേവന്റെ മരണം താങ്ങാന്‍ വയ്യ എന്നു പറഞ്ഞ കുറിപ്പില്‍ ചില ആളുകള്‍ വാസുദേവന്റെ കൊലയ്ക്കു പിന്നില്‍ മോഹനനാണ് എന്നു പറയുന്നുണ്ടെന്നും, അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും വ്യക്തമാക്കുന്നുണ്ട്.

മോഹനന്റെ ആത്മഹത്യയ്ക്കു ദിവസങ്ങള്‍ക്കു മുമ്പാണ് വാസുദേവനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്. കൊലയാളികളെ കണ്ടെത്താന്‍ ഒമാന്‍ പൊലീസ് വാസുദേവന്റെ ജോലിക്കാരെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു വരുന്നതിനിടയിലാണ് ഈ ആത്മഹത്യ.

വാസുദേവനുമായി ഒരു ജോലിക്കാരനെന്നതിലുപരി വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു മോഹനന്‍. വാസുദേവന്റെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നിര്‍വ്വഹിക്കുന്നതിനായി നാട്ടിലേക്കു പോകുമ്പോള്‍ ബിസിനസിന്റെ മുഴുവന്‍ ചുമതലയും മോഹനനെയാണ് ഏല്‍പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+