Get Updates
Get notified of breaking news, exclusive insights, and must-see stories!

മറുനാട്ടിലെ വിഷു വിശേഷങ്ങള്‍

NRI Vishu
വിഷു ആഘോഷിക്കുന്നത് മറുനാട്ടില്‍ വെച്ചാണെങ്കിലും ആഘോഷത്തിന്റെ പൊലിമ ഒട്ടു കുറയ്ക്കാറില്ല മറുനാടന്‍ മലയാളികള്‍. കണിവെള്ളരിയും, എന്തിന് കണിക്കൊന്ന വരെ ഷോപ്പിങ് മാളുകളില്‍ സുലഭമായി കിട്ടുമ്പോള്‍ എന്തിന് കുറയ്ക്കണം ആഘോഷ പൊലിമ എന്നാണിവര്‍ ചോദിക്കുന്നത്.

എങ്കിലും പറമ്പില്‍ കണ്ണുകള്‍ക്ക് ഉത്സവമായി പൂത്തു നിറഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയില്‍ കയറിയും തോട്ടിയുപയോഗിച്ചുമെല്ലാം സാഹസികമായി തലേ ദിവസം ശേഖരിക്കുന്ന കണിക്കൊന്ന കണികാണുന്നതിന്റെ സുഖം ഒന്നു വേറെത്തന്നെയാണെന്ന് എല്ലാവരും ഒരേ മനസ്സോടെ സമ്മതിക്കും.

ഗള്‍ഫിലെ വിഷു ആഘോഷത്തെ കുറിച്ചു ചോദിച്ചപ്പോള്‍ വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന ആശ ചിരിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയാണ്

'ഇവിടെ ലുലുവില്‍ ചെന്നാല്‍ വിഷു ആയില്ലേ. കൊന്നപ്പൂക്കള്‍ മുതല്‍ വാഴയില വരെ സുലഭം!'

അപൂര്‍വ്വമായി ഷോപ്പിങ് മാളുകളില്‍ കൊന്നപ്പൂ കിട്ടാതിരുന്നാലോ സ്‌റ്റോക്ക് തീര്‍ന്നാലോ അങ്ങനെ തോറ്റു കൊടുക്കാന്‍ തയ്യാറല്ല ഞങ്ങളെന്നു ദുബയില്‍ കുടുംബമായി താമസിക്കുന്ന മാളവിക. കാഴ്ചയില്‍ നമ്മുടെ കണിക്കൊന്നയുമായി ഏറെ സാമ്യമുള്ള ഒരു തരം മഞ്ഞപ്പൂക്കള്‍ ദുബയില്‍ സുലഭമാണത്രെ. അതുവെച്ച് സ്വന്തം കണ്ണുകളെ പറ്റിക്കുന്ന ഒരു വിഷുക്കണി!

അമേരിക്കയില്‍ വെച്ചാഘോഷിച്ച വിഷു ഓര്‍മ്മകളെ കുറിച്ചു പറഞ്ഞ ജയശ്രീ താന്‍ വിഷുക്കണിയൊരുക്കിയപ്പോള്‍ കൂട്ടത്തില്‍ ഡാഫോഡില്‍ പൂക്കളും സ്ഥാനം പിടിച്ചിരുന്ന കാര്യമോര്‍ക്കുന്നു.

സാധാരണയായി വിഷു കഴിഞ്ഞുള്ള വെള്ളിയാഴ്ചയാണ് മറുനാടന്‍ മലയാളികളുടെ വിഷു ആഘോഷം. വിഷുസദ്യയൊരുക്കിയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചും വളരെ വിപുലമായി തന്നെ ആഘോഷിക്കും.

എല്ലാ മലയാളികളെയും പോലെ നല്ല സദ്യ ഉണ്ടും അത്യാവശ്യം വെള്ളമടിച്ചും ഞങ്ങളും ആഘോഷിക്കും വിഷു എന്നാണ് ഒരു പ്രവാസി സുഹൃത്ത് പറഞ്ഞത്.

മലയാളി അസോസിയേഷനുകള്‍ വിഷു ആഘോഷിക്കുന്നതില്‍ പരസ്പരം മത്സരിക്കാറുണ്ടെങ്കിലും, കൂടുതലാളുകളും സുഹൃത്തുക്കളുടെ വീടുകളിലും പാര്‍ക്കുകളിലൊക്കെ ഒത്തുകൂടി വിഷു ആഘോഷിക്കാനും ഓര്‍മ്മകള്‍ അയവിറക്കാനും ആണിഷ്ടപ്പെടുന്നത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അച്ഛനമ്മമാര്‍ പരസ്പരം മത്സരിച്ചു പങ്കുവെക്കുന്ന കുട്ടിക്കാലത്തെ വിഷു ഓര്‍മ്മകളിലൂടെയാണ് പുതിയ തലമുറ വിഷു അറിയുന്നത്.

ആദ്യപേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+