മൂന്നു കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ഷാര്‍ജ: മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അല്‍ ഖ്വാസിമി ആശുപത്രിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നു കുഞ്ഞുങ്ങളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ടു കുഞ്ഞുങ്ങളെ ഒരു അനാഥ മന്ദിരത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ഈ മൂന്നു കുഞ്ഞുങ്ങള്‍ എവിടുന്നു വന്നു, ആരാണ് ഇവരെ ഇങ്ങനെ ഉപേക്ഷിച്ചത് എന്നീ കാര്യങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
കുഞ്ഞുങ്ങളില്‍ ആണ്‍കുഞ്ഞിനെ അഞ്ചു മാസം പ്രായമായപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുഞ്ഞുങ്ങളില്‍ ഒരാളെ ഒരു മാസം പ്രായമായപ്പോഴും രണ്ടാമത്തെ പെണ്‍കുഞ്ഞിനെ വെറും മൂന്നു ദിവസങ്ങള്‍ മാത്രം പ്രായമുള്ളപ്പോഴും ആണ് കണ്ടെത്തിയത്.
മറ്റു രണ്ടു കുഞ്ഞുങ്ങളെയും അനാഥാലയത്തിലേക്ക് മാറ്റിയെങ്കിലും കൂട്ടത്തില്‍ പ്രായം കുറഞ്ഞ കുഞ്ഞിനെ കൂടുതല്‍ വൈദ്യ പരിശോധനയ്ക്കു ശേഷം മാത്രമേ അനാഥാലയത്തിലേക്ക് അയക്കൂ.
ഷാര്‍ജയിലെ പള്ളി പരിസരത്തു വെച്ചാണ് അഞ്ചു മാസം പ്രായമായ ആണ്‍കുഞ്ഞിനെ ലഭിച്ചത്. ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെടുത്തത് ഒരു വില്ലയ്ക്കടുത്ത് വെച്ചാണ്. മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ലഭിച്ചതാകട്ടെ പാര്‍ക്കില്‍ വെച്ചും.












Click it and Unblock the Notifications