ഷാര്‍ജയില്‍ പരിസരമലിനകരണത്തിനെതിരെ ക്യാമ്പെയ്ന്‍
ഷാര്‍ജ: ചപ്പുചവറുകള്‍ അവിടവിടെ വലിച്ചു വാരിയിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്രമങ്ങളുമായി ഷാര്‍ജ മുന്‍സിപ്പാലിറ്റി. ഇങ്ങനെ മാലിന്യങ്ങള്‍ വലിച്ചു വാരിയിടുന്നതു മൂലം ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്യാമ്പെയ്‌നുകള്‍ വഴി ആളുകള്‍ക്ക് അവബോധം ഉണ്ടാക്കുക എന്നൊരു പരിപാടിയും മുന്‍സിപ്പാലിറ്റിക്കുണ്ട്.
പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമായി സൂക്ഷിക്കാന്‍ വര്‍ഷം തോറും ഭരണകൂടം വലിയ തുക ചെലവഴിക്കുന്നുണ്ടെങ്കിലും, ആളുകള്‍ പാര്‍ക്കുകളിലും ബീച്ചുകളിലും ഉപയോഗശേഷം സാധനങ്ങള്‍ വലിച്ചെറിയുന്നത് തുടരുന്നതിനാലാണ് പുതിയ നടപടി ക്രമങ്ങളുമായി മുന്‍സിപ്പാലിറ്റി രംഗത്തെത്തിയിരിക്കുന്നത്.
ഷാര്‍ജ പൊലീസ്, തൊഴില്‍ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പെയ്‌നില്‍ പൊതുജനങ്ങളെയും, ഷോപ്പ് ഉടമകളെയും വിദ്യാര്‍ത്ഥികളെയും ബോധവത്കരിക്കുകയാണ് പ്രധാന ഉദ്ദേശം.
വലിയ രീതിയില്‍ പരിസരം വൃത്തികേടാക്കുന്ന ആളുകള്‍ക്ക് 200 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെയുള്ള പിഴ ഒടുക്കേണ്ടിയും വരും.












Click it and Unblock the Notifications