വിവാഹപൂര്‍വ്വ പരിശോധന:പ്രവാസികള്‍ക്ക് അടിയാകും
ദോഹ: ഖത്തറിലെ പ്രവാസികള്‍ക്ക് വിവാഹപൂര്‍വ്വ പരിശോധനയ്ക്ക് ഇനി മുല്‍ ഫീസ് അടയ്ക്കണം. സ്വകാര്യ ആശുപത്രികളില്‍ വെച്ച് മാത്രമേ ഇനി ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഈ പരിശോധന നടത്താനാകൂ എന്നു വന്നതിനാലാണ് ചെലവ് വര്‍ദ്ധിച്ചത്.
അല്‍ ആഹില്‍, അല്‍ ഇമാദി, ദോഹ ക്ലിനിക് എന്നീ മൂന്നു ആശുപത്രിയില്‍ മാത്രമേ ഇപ്പോള്‍ പ്രവാസികള്‍ക്ക് വിവാഹപൂര്‍വ്വ പരിശോധന നടത്താനാകൂ. ഖത്തറിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ആണ് പ്രവാസികള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി വിവാഹപൂര്‍വ്വ പരിശോധന നടത്താനുള്ള സംവിധാനം ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പ്രവാസികള്‍ക്ക് മാത്രമായി ഫീസ് ചുമത്തിയിരിക്കുന്നത്.
പരിശോധന നടത്താവുന്ന ആശുപത്രികളുടെ എണ്ണം മൂന്ന് എന്നതില്‍ നിന്നും വര്‍ദ്ധിപ്പിച്ചാല്‍ തന്നെ ചെലവ് കുറച്ചെങ്കിലും കുറക്കാനായേക്കും.
2009ലാണ് ഖത്തറില്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നിര്‍ബന്ധമാക്കിയത്. ജനിതക രോഗങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ മുന്‍കൂട്ടി കണ്ട് അവ ചികിത്സിച്ച് ഭേതമാക്കി ആരോഗ്യമുള്ള പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനൊരു വൈദ്യ പരിശോധന വിവാഹത്തിനു മുമ്പ് നടത്തണമെന്ന് ഖത്തര്‍ നിര്‍ബന്ധമാക്കിയത്.
പരിശോധന നടത്തിയിതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും വിവാഹികരാകാനാകൂ.
ഏപ്രില്‍ ഒന്നു മുതല്‍ 1,200 റിയാല്‍ മുതല്‍ 1,400 റിയാല്‍ വരെ ചെലവു വരും ഖത്തറിലെ പ്രവാസികള്‍ക്ക് വിവാഹപൂര്‍വ്വ പരിശോധനയ്ക്ക്.












Click it and Unblock the Notifications