Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ഇടപാടുകള്‍ക്കും ഐഡി കാര്‍ഡ് നിര്‍ബന്ധം

അബുദാബി: ഇനി മുതല്‍ എല്ലാ ഇടപാടുകള്‍ക്കും അബുദാബിയില്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ നിര്‍ബന്ധം. അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ആണ് പുതിയ നിയമം നിലവില്‍ കൊണ്ടുവന്നിരിക്കുന്നത്.

അബുദാബി സിസ്റ്റംസ് & ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തിറക്കിയ കുറിപ്പിലാണ് അബുദാബി എമിറേറ്റില്‍ എല്ലാ ഇടപാടുകള്‍ക്കും ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയ കാര്യം അറിയിച്ചിരിക്കുന്നത്.

അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം മുഹമ്മദ് അഹമ്മദ് അല്‍-ബവാഡിയുടെ അധ്യക്ഷതയില്‍ നടന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുന്നത്.

യോഗത്തില്‍ മറ്റു പല പ്രധാന തീരുമാനങ്ങളും എടുത്തു എന്നാണ് റിപ്പാര്‍ട്ട്.

ഐഡി കാര്‍ഡ് പുതുക്കേണ്ടവര്‍ ഏപ്രില്‍ അവസാനിക്കുന്നതിനു മുമ്പ് ചെയ്തിരിക്കണം. ഐഡി കാര്‍ഡില്‍ വല്ല തിരുത്തലോ മാറ്റവും വേണമെങ്കിലും ഈ കാലയളവിനുള്ളില്‍ തന്നെ ചെയ്തിരിക്കണം.

പിഴയില്ലാതെ ഐഡി കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയിരുന്നു അബുദാബിയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+