നെജാദിന്റെ അബു മൂസ സന്ദര്‍ശനത്തിനെതിരെ യുഎഇ

1971 മുതല്‍ ഇറാന്‍ അധിനിവേശപ്പെടുത്തിയിരിക്കുകയാണ് ഈ യുഎഇ ദ്വീപ്. യുഎഇയുടെ സര്‍വ്വാധികാരത്തിലുള്ള ഏറ്റവും നിന്ദാപരമായ കൈക്കടത്തലായാണ് നഹ്യാന്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്.
ടന്‍ബ്‌സ് ദ്വീപുകളും, അബു മൂസ എന്നീ യുഎഇയുടെ മൂന്ന് ദ്വീപുകള്‍ ഇറാന്‍ അധിനിവേശപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇരാനുമായി നേരിട്ടോ, അന്താരാഷ്ട്ര നീതിന്യായ കോടതി വഴിയോ സമാധാനപരമായി ഒരു ഒത്തുതീര്‍പ്പിനു ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നെജാദിന്റെ സന്ദര്‍ശനം എന്നാണ് നഹ്യാന്‍ പറഞ്ഞിരിക്കുന്നത്.
നെജാദിന്റെ ഈ സന്ദര്‍ശനം കൊണ്ട് ഈ ദ്വീപുകളുടെ നിയമവ്യവസ്ഥയില്‍ ഒരു മാറ്റവും വരുന്നില്ല. ഇവ യുഎഇയുടെ ഭാഗം തന്നെയാണ്.
നെജാദിന്റെ ഈ പ്രകോപനപരമായ നടപടി അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണ് വെളിപ്പെടുത്തുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തും എന്ന ഇറാന്റെ നിലപാടിലെ കള്ളത്തരമാണ് ഇതു തെളിയിക്കുന്നത്. നഹ്യാന്‍ ശക്തമായ ഭാഷയില്‍ തുറന്നടിക്കുന്നു.












Click it and Unblock the Notifications