ഷോപ്പിങ്ങിനിടെ മോഷണം ഇന്ത്യന്‍ സ്ത്രീകള്‍ ജയിലില്‍
ദുബയ്: ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മോഷ്ടിച്ചതിന്റെ പേരില്‍ രണ്ടു ഇന്ത്യന്‍ സ്ത്രീകള്‍ ദുബയ് ജയിലില്‍. ഇറാഖിലെ പുണ്യസ്ഥങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് ഇരുവരും ദുബയ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും മോഷണം നടത്തിയത്.
മൂന്നു മാസത്തിനു മുമ്പാണ് ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. 5,000 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബാംഗ്ലൂര്‍ സ്വദേശികളായ സ്ത്രീകള്‍ ഇറാഖിലെ കര്‍ബലയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോണം നടത്തിയത്. ഇറാഖിലേക്കു പോവുകയായിരുന്ന മറ്റു പതിനഞ്ച് സ്ത്രീകളും കൂടിയുള്ള സംഘത്തിലായിരുന്നു ഇരുവരും.
എന്നാല്‍ തങ്ങള്‍ മോഷ്ടിച്ചിട്ടില്ലെന്നും ചോക്ലേറ്റുകള്‍ ഉള്‍പ്പെടെ 5,000 ദിര്‍ഹത്തിനു ഷോപ്പിങ് നടത്തിയ ശേഷം പണം അടക്കാന്‍ കൗണ്ടര്‍ തിരഞ്ഞു നടക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ഷോപ്പിന്റെ പുറത്തെത്തിയപ്പോള്‍ അലാറം അടിക്കുകയായിരുന്നു എന്നാണ് അറസ്റ്റിലായ സ്ത്രീകളുടെ അവകാശവാദം.
പറ്റിയത് അബദ്ധമാണെങ്കിലും നാലു മാസക്കാലത്തെ തടവുശിക്ഷ കഴിഞ്ഞേ ഇരുവര്‍ക്കും തിരിച്ചു നാട്ടിലെത്താന്‍ സാധിക്കൂ. ഇറാഖിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ കയറാന്‍ ദുബയ് വിമനത്താവളത്തിലിറങ്ങിയതായിരുന്നു സംഘം.












Click it and Unblock the Notifications