ഷിയാ വിഭാഗത്തെ ട്വിറ്ററില്‍ അപമാനിച്ചു

മുഹമ്മദ് അല്‍ മുലൈഫി എന്ന കുവൈത്തി എഴുത്തുകാരനെയാണ് കുവൈത്തിലെ ഒരു വിഭാഗത്തെ അപമാനിച്ചു എന്നാരോപിച്ച് തിങ്കളാഴ്ച ഏഴു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. മറ്റു രാജ്യങ്ങളിലും ഉള്ള ഷിയാ വിഭാഗക്കാര്‍ക്കും ഇത് അപമാനകരമാണ് എന്നു കോടതി ആരോപിച്ചു.
ഷിയാ വിഭാഗത്തിന്റെ പാരമ്പര്യത്തെയും, ചരിത്രപരമായി പ്രാധാന്യത്തെയും, മതവിശ്വാസത്തെയും എല്ലാം ഹനിക്കും വിധത്തിലാണ് മുഹമ്മദ് അല്‍ മുലൈഫി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് എന്നു കോടതി വിശദീകരിച്ചു.
ഷിയാ വിഭാഗത്തെ കരിതേച്ചു കാണിച്ചു, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു, നിയമജ്ഞനെ ആക്രമിച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളും അല്‍ മുലൈഫിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അല്‍ മുലൈഫിക്കെതിരെ പ്രതിഷേധവുമായി ഷിയാ എംപിമാരും മറ്റും രംഗത്തെത്തിയത്.












Click it and Unblock the Notifications