യുഎഇയിലെ സ്‌കൂള്‍ അവധിക്കാലങ്ങള്‍ ഏകീകരിച്ചു

അടുത്ത അധ്യയനവര്‍ഷം മുതല്‍ പുതിയ അവധിക്കാലങ്ങളായിരിക്കും യുഎഇയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ലഭിക്കുക. അവധിക്കാല മാറ്റം സംബന്ധിച്ച ഓര്‍ഡിനന്‍സ് യുഎഇയുടെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിക്കഴിഞ്ഞു.
വിദ്യാഭ്യാസ മന്ത്രി ഹുമെയ്ദ് മുഹമ്മദ് ഉബെയ്ദ് അല്‍ ഖത്താമിയുടെ ഉത്തരവനുസരിച്ച് 2012 സെപ്റ്റംബര്‍ 2ന് എല്ലാ ടീച്ചിങ്, ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുമെല്ലാം ജോലി ചെയ്തു തുടങ്ങണം. എന്നാല്‍ സെപ്റ്റംബര്‍ 9നായിരിക്കും ക്ലാസ്സുകള്‍ ആരംഭിച്ചു തുടങ്ങുക.
ചെറിയ ക്ലാസ്സുകള്‍ മുതല്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളിലും സിലബസ് വ്യത്യാസം ഉണ്ടെങ്കിലും ക്ലാസ് തുടങ്ങുന്നത് ഒന്നിച്ചായിരിക്കും. .
ഒരു അധ്യയന വര്‍ഷത്തിലെ ആദ്യത്തെ അവധിക്കാലം തുടങ്ങുന്നത് എല്ലാ സ്‌കൂളുകളിലും ഡിസംബര്‍ 16നായിരിക്കും. ആദ്യ അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ പുനരാരംഭിക്കുക ജനുവരി 6നും ആയിരിക്കും.
രണ്ടാമത്തെ അവധിക്കാലം മാര്‍ച്ച് 31ന് തുടങ്ങും. ശേഷം ഏപ്രില്‍ 14ന് ക്ലാസ് വീണ്ടും പുനരാരംഭിക്കും. സമ്മര്‍ വെക്കേഷന്‍ ജൂലൈ 7ന് ആരംഭിക്കും.












Click it and Unblock the Notifications