സൗദി:ഇനി എല്ലാര്‍ക്കും ആഴ്ചയില്‍ 2 അവധിദിനങ്ങള്‍
മനാമ: സൗദിയില്‍ ഇനി ആഴ്ചയില്‍ രണ്ടു ഒഴിവുദിനങ്ങള്‍. സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജോലി ഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ആഴ്ചയില്‍ രണടു ദിവസം വിശ്രമം അനുവദിക്കാന്‍ തീരുമാനമായിരിക്കുന്നത്.
പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരത്തെ തന്നെ ആഴ്ചയില്‍ രണ്ടു ഒഴിവുദിനങ്ങളുണ്ട്. വ്യാഴാവ്ചയും വെള്ളിയാഴ്ചയും ആണ് ആഴ്ചയിലെ ഒഴിവു ദിനങ്ങള്‍. എന്നാല്‍ സ്വകാര്യ മേഖലയില്‍ ആഴ്ചയില്‍ വെള്ളിയാഴ്ച മാത്രമായിരുന്നു അവധി ലഭിച്ചിരുന്നത്.
ഈ പുതിയ നീക്കത്തിലൂടെ സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കപ്പെടുന്നു. ഏതായാലും സൗദിയിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഏറെ ആശ്വസമേകുന്നതാണ് ഈ പുതിയ തീരുമാനം.
തൊവില്‍ മന്ത്രാലയം, സ്വകാര്യ മേഖലയിലെ പ്രതിനിധികള്‍, സ്വകാര്യ തൊഴിലാളി സംഘടനകള്‍ എന്നിവരടങ്ങിയ ത്രിതല കമ്മറ്റിയാണ് വിശ്രമദിനങ്ങളുടെ എണ്ണം രണ്ടാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി പുതിയ തൊഴില്‍ പദ്ധതി ആവിഷ്‌കരിക്കുക.
സൗദിയുടെ തൊഴില്‍ മന്ത്രി, ആദല്‍ മുഹമ്മദ് ഫഖാഹ് ആണ് ഈ തീരുമാനത്തെ കുറിച്ച് മാധ്യമങ്ങളെ അറിയിച്ചത്.












Click it and Unblock the Notifications