Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭിക്ഷാടനം:25കാരി ദിനേന 3000റിയാല്‍ സമ്പാദിക്കുന്നു

Dwarf Begger
സൗദി: ഭിക്ഷാടനത്തിലൂടെ ദിവസവും 3,000 റിയാല്‍ സമ്പാദിക്കുന്ന 25 വയസ്സുകാരിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മീറ്ററില്‍ താഴെ മാത്രമാണ് ഈ യാചകയുടെ വലിപ്പം. ഈ വലിപ്പക്കുറവ് തന്നെയാണ് ഇത്രയധികം പണം ദിവസംതോറും സമ്പാദിക്കാന്‍ സഹായിച്ചതും.

എന്നും ഭിക്ഷാടനത്തിനായി യുവതിയെ സ്വന്തം പിതാവ് തന്നെയാണ് റിയാദില്‍ എത്തിക്കുന്നത്. മകള്‍ യാചിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ ഇയാള്‍ കുറച്ചകലെ മാറി നിരീക്ഷിക്കുമത്രെ. യുവതി പൊലീസിനോടു പറഞ്ഞതാണിത്.

തന്നോടു സഹതാപം തോന്നുന്നതിനാലാണ് ആളുകള്‍ തനിക്കിത്രയധികം പുസ്തകങ്ങള്‍ നല്‍കുന്നത് എന്നാണ് യുവതി പറഞ്ഞത്. ദിവസവും 3,000 റിയാലോളം ഇങ്ങനെ ഭിക്ഷാടനത്തിലൂടെ ലഭിക്കാറുണ്ട്.

ഒരാള്‍ 1,500 റിയാല്‍ ഒറ്റയടിക്ക് നല്‍കിയിട്ട്, തന്റെ കൈയില്‍ ഇത്രയേ ഉള്ളൂ എന്നു പറഞ്ഞ അനുഭവവും യുവതി പൊലീസുമായി പങ്കുവെച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് യുവതിയെ പൊലീസ് നിരവധി തവണ അറസ്റ്റ് ചെയ്യുകയും വിടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ദിവസേന ഇത്ര വലിയ തുക ലഭിക്കുന്നതിനാലാവണം ഭിക്ഷാടനം തുടരുക തന്നെയാണ് യുവതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+