പുതിയ 500ദിര്‍ഹം നോട്ട് ആളുകളെ വെട്ടിലാക്കുന്നു

2011 നവംബറിലാണ് പുതിയ സുരക്ഷാ ഫീച്ചറുകളോടെ 500 ദിര്‍ഹം നോട്ട് പുതുതായി അച്ചടിച്ച് പുറത്തിറക്കിയത്. പഴയ നോട്ടിലുള്ള മെറ്റാല്ലിക് മഷി ചുറ്റും ഉള്ള വിവിധ നിറങ്ങളിലുള്ള യുഎഇ എംബ്ലത്തിനും സില്‍വര്‍ ത്രെഡിനും പകരം കൂടുതല്‍ വലിയ 'വിന്‍ഡോ' ത്രെഡ് ആണ് പുതിയ 500 ദിര്‍ഹം നോട്ടിലുള്ളത്.
സാധാരണ പോലെ കേന്ദ്ര ബാങ്കില്ഡ നിന്നും തന്നെയാണ് ബാങ്കുകള്‍ക്ക് നിക്ഷേപത്തിനും പണം പിന്‍വലിക്കലിനും 500 ദിര്‍ഹം നോട്ട് ലഭിച്ചതെങ്കിലും ഇവ എടിഎം മെഷീനുകള്‍ നിരസിക്കുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി.
ഇക്കാരണത്താല്‍ ചെറിയ നോട്ടുകള്‍ മാത്രം ുപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്ക്.
പഴയ 500 ദിര്‍ഹം നോട്ടിന്റെ വ്യാജന്‍ വ്യാപകമായപ്പോഴാണ് നൂതന സുരക്ഷാ ഫീച്ചറുകളോടെ പുതിയ നോട്ട് ഇറക്കിയത്. എന്നാലിപ്പോള്‍ പുതിയ നോട്ടും അധികൃതരെ വെട്ടിലാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications