സൗദിയില്‍ വിവാഹത്തിന് പ്രായപരിധി വരുന്നു
ജിദ്ദ: സൗദിയില്‍ വിവാത്തിന് പ്രായപരിധി വരാന്‍ പോകുന്നു. ബുധനാഴ്ച സൗദി നിയമമന്ത്രാലയത്തിലെ ഒരു ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് വിവാഹിതരാകുന്നുണ്ട് സൗദിയില്‍ എന്ന പ്രശ്‌നത്തില്‍ രാജ്യത്തിന് വ്യക്തമായ നിലപാട് ഉണ്ട്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ രാജ്യത്ത് കൊണ്ടുവരും. എന്നാല്‍ വിവാഹിതയാവാനുള്ള കുറഞ്ഞ പ്രായം എത്രയായിരിക്കണം എന്ന കാര്യത്തില്‍ കൃത്യമായ തീരുമാനം ഇതുവരെ എടുക്കാനായിട്ടില്ല. ഇക്കാര്യം സംബന്ധിച്ച ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ സൗദിയില്‍ ചെറിയ പ്രായത്തില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതിതിരെ നടപടി എടുക്കും, പരിഹരിക്കും എന്നൊക്കെ വര്‍ഷങ്ങളായി സൗദി ഭരണകൂടം പറയുന്നതാണെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാനായിട്ടില്ല എന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.
നിലവില്‍ സൗദിയില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതിന് പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. പിതാക്കന്‍മാര്‍ക്കിഷ്ടമുള്ള പ്രായത്തില്‍ ഇഷ്ടമുള്ള ആളുകള്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കുന്നതാണ് സൗദിയിലെ നിലവിലെ സാമൂഹികാവസ്ഥ.












Click it and Unblock the Notifications