ദുര്‍മന്ത്രവാദം:ശ്രീലങ്കക്കാരിക്കു വധശിക്ഷ

കുടുംബത്തോടൊപ്പം ഷോപ്പിങ് നടത്തുന്നതിനിടയില്‍ ആണ് പെണ്‍കുട്ടി ദുര്‍മന്ത്രവാദത്തിന് വിധേയമായത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ശ്രീലങ്കക്കാരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ സ്ത്രീയുമായി അടുത്തിടപഴകിയതിനു ശേഷം പെണ്‍കുട്ടി അസാധാരമായ രീതിയില്‍ പെരുമാറി എന്നാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ജിദ്ദയിലെ ഒരു ഷോപ്പിങ് മാളില്‍ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ പിതാവു തന്നെയാണ് സ്ത്രീയെ പിടിച്ച് സെക്യൂരിറ്റിയെ ഏല്‍പിച്ച് പൊലീസില്‍ ഏല്‍പിക്കണം എന്നാവശ്യപ്പെട്ടത്. ദുര്‍മന്ത്രവാദത്തിന്‍രെ പേരില്‍ എന്തു ശിക്ഷയാണ് സൗദി കോടതി വിധിക്കുക എന്നു പ്രവചിക്കാന്‍ പറ്റില്ല.
ശരീയത് നിയമങ്ങള്‍ പരിശോധിച്ച് അപ്പപ്പോള്‍ ജഡ്ജി വ്യാഖ്യാനിക്കും പോലെയായണ് മിക്കപ്പോഴും ശിക്ഷാവിധികള്‍ വരിക. സാധാരണഗതിയില്‍ ദുര്‍മന്ത്രവാദത്തിന് ശിരച്ഛേദം ആണ് നല്‍കപ്പെടുന്ന ശിക്ഷ.












Click it and Unblock the Notifications