2003ല്‍ ചുംബിച്ചതിന് 2012ല്‍ അറസ്റ്റിലായി
അബുദാബി: ഏഴു വര്‍ഷം മുമ്പ് ഇന്ത്യയില്‍ വച്ച് കാമുകിയെ ചുംബിച്ചതിന് ഇന്ത്യന്‍ യുവാവ് അബുദാബിയില്‍ അറസ്റ്റില്‍. 2003ലാണ് അറസ്റ്റിനു കാരണമായ ചുംബനം നടന്നത്. അന്നു മുംബൈയിലായിരുന്ന യുവാവ് ഒരു പാര്‍ട്ടിക്കിടെ തന്റെ അന്നത്തെ പാക്കിസ്ഥാനി കാമുകിയെ ഒന്നു ചുംബിച്ചു പോയതാണ് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അബുദാബിയില്‍ പൊല്ലാപ്പായത്.
അന്നെടുത്ത ഫോട്ടോ കാണിച്ച് കാമുകിയുടെ ഭര്‍ത്താവ് അബുദാബി കോടതിയില്‍ ഇയാള്‍ക്ക് തന്റെ ഭാര്യയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ച് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
18 മാസക്കാലത്തേക്കാണ് അബുദാബി കോടതി ഈ 30 വയസ്സുകാരനായ എംബിഎ ബിരുദധാരിയെ ശിക്ഷിച്ചിരുന്നത്. എന്നാല്‍ ആറുമാസത്തെ ശിക്ഷാ കാലാവധിക്കു ശേഷം അപ്പീല്‍ നല്‍കുന്നതിനായി കോടതി വിധി മരവിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
നിയമ സഹായത്തിനായി യുവാവ് ഇപ്പോള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരിക്കുകയാണ്. 2003ല്‍ ബ്രിട്ടനില്‍ നിന്നും പാക് യുവതി ഇന്ത്യയിലേക്ക് വിനോദയാത്ര വന്നപ്പോള്‍ യുവാവുമായി പരിചയപ്പെടുകയും അടുക്കുകയും ആയിരുന്നു. എന്നാല്‍ പെണ്‍കുട്ടി തിരിച്ചു ബ്രിട്ടനിലേക്ക് പോയതിനു ശേഷം ഇരുവരും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം അബുദാബിയില്‍ വെച്ച് പൂര്‍വ്വ കാമുകീകാമുകന്‍മാര്‍ പരസ്പരം കണ്ടുമുട്ടുകയായിരുന്നു. ഏതായാലും യുവതിയുടെ ഭര്‍ത്താവ് ഭാര്യയില്‍ അവിഹിത ബന്ധം ആരോപിച്ച് വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ്.












Click it and Unblock the Notifications