ഇറാനുമായി നല്ല ബന്ധം വേണമെന്ന് യുഎഇ

ദുബയ് ഭരണാധികാരിയും യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ആയിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. യോഗത്തില്‍ ഇറാനുമായി നല്ല അയല്‍പ്പക്ക ബന്ധം സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഇറാന്‍ അധീനപ്പെടുത്തിയിരിക്കുന്ന യുഎഇയുടെ മൂന്ന് ദ്വീപുകളുടെ മേല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ടതിനെ കുറിച്ചും ചര്‍ച്ച ചെയ്തു.
എപ്പോഴും എന്ന പോലെ ആന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് സമാധാനപരമായ ചര്‍ച്ചയിലൂടെ ദ്വീപുകളുടെ മേലുള്ള പ്രശ്നം പരിഹരിക്കാനാണ് യുഎഇയുടെ തീരുമാനം. ഈയിടെ ഇറാന്‍ പ്രസിഡന്റ് അഹമ്മദിനജാദ് ഇരാന്റെ അധീനതയിലുള്ള യുഎഇയുടെ അബു മൂസ ദ്വീപ് സന്ദര്‍ശിച്ചതാണ് ഇപ്പോള്‍ ഇങ്ങനെയൊരു ചര്‍ച്ച ഉയര്‍ന്നു വരാനുണ്ടായ കാരണം.
നജാദിന്റെ സന്ദര്‍ശനത്തെ യുഎഇ അതിശക്താമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ച് ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു യുഎഇ. അമേരിക്ക, ഫ്രാന്‍സ് പോലുള്ള ശക്തികളും നജാദിന്റെ നീക്കത്തെ വിമര്‍ശിച്ചിരുന്നു.
ഏപ്രില്‍ 11ന് നജാദ് നടത്തിയ അബു മൂസ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ഇടയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ ഇറ്റലിയന്‍ വിദേശകാര്യ മന്ത്രി ഗിയോലിയോ ടെര്‍സി ആശങ്ക പ്രകടിപ്പിച്ചു. അതേസമയം പ്രശ്നത്തെ കുറിച്ചുള്ള യുഎഇയുടെ സംയമനത്തോടെയുള്ള പ്രതികരണത്തെ അഭിനന്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications