ഏകീകരണം ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് ബാധകമല്ല
ദുബയ്: യുഎഇയിലെ ഇന്ത്യന്‍, പാക്കിസ്ഥാന്‍ സ്‌കൂളുകള്‍ പഴയ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കും. ഈയിടെ യുഎഇയിലെ സ്‌കൂളുകളിലെ അവധിക്കാലങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ഈ മാറ്റം ഇന്ത്യന്‍, പാക്കിസ്ഥാന്‍ സ്‌കൂളുകള്‍ക്ക് ബാധകമാവില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്.
അതായത് ഇന്ത്യന്‍ സ്‌കൂളുകളും പാക് സ്‌കൂളുകളിലും അധ്യയന വര്‍ഷം മുമ്പത്തെ പോലെ ഏപ്രിലില്‍ ആരംഭിച്ച് മാര്‍ച്ചില്‍ അവസാനിക്കും. നോളജ് ഏന്റ് ഹ്യൂമന്‍ ഡിവലപ്‌മെന്റ് അഥോറിറ്റി ആണ് ചൊവ്വാഴ്‌ച ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇയിലെ സ്‌കൂളുകളിലെ അവധിക്കാലം ഏകീകരിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് ഈ പുതിയ അറിയിപ്പും വന്നിരിക്കുന്നത്. മുമ്പ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ക്കും വ്യത്യസ്‌ത കാലങ്ങളിലായിരുന്നു അവധിക്കാലം. എന്നാല്‍ ഈ ഏകീകരണം വഴി എല്ലാ സ്‌കൂളുകളിലെയും അവധിക്കാലം ഒന്നാക്കിയിരുന്നു. ഈ ഉത്തരവിലാണ് ഇപ്പോള്‍ പുതിയ തിരുത്ത് വന്നിരിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍, പാക് സ്‌കൂളുകളുടെ അവധിക്കാലം, റിസല്‍ പ്രഖ്യാപന സമയം, പരീക്ഷാ സമയം തുടങ്ങിയവ മറ്റു സ്‌കൂളുകളില്‍ നിന്നും ഏറെ വ്യത്യസ്‌തമാണ്. പുതിയ ഏകീകരണ നിയമ പ്രകാരം ഇതിലൊക്കെ പാടെ മാറ്റം വരുമായിരുന്നു. ഈ ബുദ്ധിമുട്ട് പരിഗണിച്ചായിരിക്കണം ഇന്ത്യന്‍, പാക് സ്‌കൂളുകള്‍ക്ക് ഈ പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications