Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യബോര്‍ഡുകള്‍ക്കെതിരെ ദുബയ്‌ ഭരണകൂടം

ദുബയ്‌: പൊതുജനങ്ങളില്‍ നിന്നുള്ള പരാതി പരിഗണിച്ച്‌ ഒരു മാധ്യമ കമ്പനിയുടെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ദുബയ്‌ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ഷെയ്‌ഖ്‌ സയ്‌ദ്‌ റോഡിലുള്ള വിളക്കു കാലുകളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാനാണ്‌ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്‌.

പരസ്യത്തിലെ ക്യാപ്‌ഷനുകള്‍ പ്രകോപനപരമാണ്‌ എന്ന്‌ ആരോപിച്ചാണ്‌ ആളുകള്‍ പരാതി നല്‍കിയിരിക്കുന്നത്‌. മുപ്പതോളം പരസ്യ ബോര്‍ഡുകള്‍ക്കെതിരെയാണ്‌ പരാതി. ഒരാഴ്‌ചയ്‌ക്കു മുമ്പ്‌ ആരംഭിച്ച ടീസര്‍ ക്യാമ്പെയ്‌ന്റെ ഭാഗമായാണ്‌ ഈ ബോര്‍ഡുകള്‍ റോഡരുകില്‍ സ്ഥാപിച്ചിരിക്കുന്നത്‌.

ഇംഗ്ലീഷിലും, അറബിയിലും ഉള്ള പരസ്യ ബോര്‍ഡുകളാണ്‌ ഇവ. 'ഞാന്‍ നിന്റേതാണ്‌', 'എന്നെ വാങ്ങൂ', 'എന്നോടു സംസാരിക്കൂ', 'ഞാന്‍ ലഭ്യമാണ്‌' എന്നിങ്ങനെയാണ്‌ ഈ പരസ്യ ബോര്‍ഡുകളില്‍ പറഞ്ഞിരിക്കുന്നത്‌.

ഇവ ദുരുദ്ദേശപരവും, അശ്ലീലവും, പ്രകോപനപരവും ആണെന്നാണ്‌ ആളുകള്‍ പരാതിപ്പെട്ടിരിക്കുന്നത്‌. 24 മണിക്കൂറിനുള്ളില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റാനാണ്‌ മുനിസിപ്പാലിറ്റി ഉത്തരവിട്ടിരിക്കുന്നത്‌.

ദുരുദ്ദേശപരമായി യാതൊന്നും തങ്ങളുടെ പരസ്യ വാചകങ്ങള്‍ക്കു പിന്നില്‍ ഇല്ല എന്ന്‌ അധികൃതരെ അറിയിച്ച കമ്പനി പരസ്യ ബോര്‍ഡുകള്‍ മാറ്റാം എന്നറിയിച്ചു. ഈ ടീസര്‍ പരസ്യങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുക എന്നതിലുപരിയായി യാതൊരു ദുരുദ്ദേശവും പരസ്യങ്ങള്‍ക്കു പിന്നിലില്ല. കമ്പനി അറിയിച്ചു.

എന്നാല്‍ ഭരണകൂടമാണ്‌ ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത്‌ എന്ന നിലപാടിലാണ്‌ പരസ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍. കാരണം എമിറേറ്റില്‍ ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചതിനു ശേഷം മാത്രമേ പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ സാധിക്കൂ. അപ്പോള്‍ ഈ പരസ്യത്തിന്‌ അംഗീകാരം നല്‍കുന്നതിനു മുമ്പ്‌ ഇതു ജനങ്ങളുടെ വികാരത്തിന്‌ മുറിവേല്‍പിക്കുമോ എന്നു അധികൃതര്‍ ശ്രദ്ധിക്കണമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+