യുഎഇ ദ്വീപുകളില്‍ ഇറാനിയന്‍ പ്രൊവിന്‍സിന് നീക്കം

ചരിത്രപരമായും നിയമപരമായും ഈ മൂന്നു ദ്വീപുകളുടെയും അവസ്ഥയ്‌ക്ക് യാതൊരു മാറ്റവും വരില്ല എന്നതാണ് ജിസിസിയുടെ നിലപാട്. ഇവ എമിറേറ്റിന്റെ ഭാഗമാണ്. പ്രശ്‌നപരിഹാരം സമാധാനപരമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം നീക്കങ്ങളും, പ്രകോപനങ്ങളും അന്താരാഷ്ട സമാധാനത്തെ ദോഷകരമായി ബാധിക്കും. അബു മൂസയെ തലസ്ഥാനമാക്കികൊണ്ട് പുതിയ പ്രവിശ്യ തുടങ്ങും എന്ന ഇറാന്റെ അവകാശവാദത്തെ കുറിച്ച് ജിസിസി സെക്രട്ടറി ജനറലിന്റെ പ്രതികരണമാണിത്.
പേര്‍ഷ്യന്‍ ഗള്‍ഫ് പ്രൊവിന്‍സ് എന്ന പേരില്‍ പുതിയ പ്രവിശ്യ തുടങ്ങാനും അതിന്റെ തലസ്ഥാനമായി യുഎഇയുടെ അബു മൂസയെ നിശ്ചയിക്കാനും ഇറാന്‍ നീക്കം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇറാനെതിരെയുള്ള വികാരം കടുത്തിരിക്കുകയാണ്. ഇറാന്റെ ചില ദ്വീപുകളെയും ഈ പുതിയ പ്രവിശ്യയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം.
1971 മുതല്‍ ഇറാന്‍ അധീനപ്പെടുത്തിയിരിക്കുകയാണ് യുഎഇയുടെ ഈ മൂന്ന് ദ്വീപുകളും. ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദ് ഈയിടെ നടത്തിയ അബു മൂസ സന്ദര്‍ശനമാണ് വീണ്ടും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കിയത്. നെജാദിന്റെ സന്ദര്‍സനത്തെ യുഎഇയുടെ പരമാധികാരത്തിലുള്ള ഇറാന്റെ കൈകടത്തലായാണ് യുഎഇ നിരീക്ഷിച്ചത്.












Click it and Unblock the Notifications