തീപിടുത്തം:പ്രവാസികളുടെ പാസ്‌പോര്‍ട്ട് ചാമ്പലായി
ഷാര്‍ജ: ശനിയാഴ്‌ച പുലര്‍ച്ചെ അല്‍ നഹ്‌ദയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് താമസിക്കാനിടമില്ലാത്ത അവസ്ഥ. അഗ്നിബാധയുണ്ടായ 40 നില റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ 408 ഫ്‌ളാറ്റുകളും ആറു നിലകളിലായുള്ള കാര്‍ പാര്‍ക്കിങ് സൗകര്യവും എല്ലാം സുരക്ഷക്രമീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്.
കെട്ടിടം അടച്ചിട്ടതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ സമീപത്തുള്ള പാര്‍ക്കില്‍ അഭയം തേടിയിരിക്കുകയാണ്. കുറെ പേര്‍ അടുത്തുള്ള ഹോട്ടലുകളിലും അഭയം തേടിയിട്ടുണ്ട്. വേറെ കുറെ ആള്‍ക്കാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും താല്‍കാലിക അഭയം പ്രാപിച്ചിരിക്കുകയാണ്.
ഒന്നാം നിലയാണ് അഗ്നിബാധയുടെ ഉറവിടമെന്നാണ് നിഗമനം. ഒന്നാം നിലയില്‍ നിന്നും തീ പെട്ടെന്നു തന്നെ മറ്റു നിലകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നത്രെ.
കെട്ടിടത്തിലെ താമസക്കാരില്‍ 36ഓളം മലയാളികളും ഉണ്ട്. മൂന്ന് മണിക്കൂറിലേറെ അനിയന്ത്രിതമായ തുടര്‍ന്ന തീപിടുത്തത്തില്‍ പല കുടുംബങ്ങളുടെയും ഉടുവസ്‌ത്രം ഒഴികെയുള്ള എല്ലാം കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ട്.
പാസ്‌പോര്‍ട്ട്, പണം, തിരിച്ചറിയല്‍ രേഖ തുടങ്ങി പ്രധാനപ്പെട്ട പലതും നഷ്ടപ്പെട്ടവരാണ് ഭൂരിപക്ഷവും. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ നഷ്ടങ്ങള്‍ സ്വദേശികളെക്കാള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും.












Click it and Unblock the Notifications