ഒരു ദിര്‍ഹത്തിന് 14.25 രൂപ

രൂപ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2012 ജനുവരി 10നുശേഷം ആദ്യമായി 52നുമുകളിലെത്തിയിട്ടുണ്ട്. സാമ്പത്തികപരിഷ്‌കരണ നടപടികള്‍ക്ക് ആക്കം കൂട്ടിയിട്ടില്ലെങ്കില്‍ രൂപയുടെ മൂല്യത്തില്‍ വന്‍തകര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2014ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധമായ നടപടികള്‍ എടുക്കാനുള്ള സാധ്യത കുറവാണ്. വ്യക്തമായ നിലപാടില്ലാത്ത ഭരണമാണ് സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പത്തിനു കാരണം.
റീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകയും പിന്നീട് തൃണമൂല്‍ പോലുളള സഖ്യകക്ഷികളുടെ നിര്‍ബന്ധം മൂലം അത് പിന്‍വലിക്കുകയും ചെയ്തത് അന്താരാഷ്ട്രതലത്തില്‍ തന്നെ യുപിഎ സര്‍ക്കാറിന്റെ പിടിപ്പുകേട് തുറന്നുകാട്ടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications