വ്യാജപാസ്‌പോര്‍ട്ടുമായെത്തിയ 26 പേര്‍ അകത്തായി
മനാമ: വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തിലെത്തിയ 26 പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ബംഗ്ലാദേശുകാരാണ്.
അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം നേരത്തെ കുവൈത്തില്‍ ഉണ്ടായിരുന്നവരാണ്. പിന്നീട് പല കാരണങ്ങളാല്‍ ഇവരെല്ലാം നാടു കടത്തപ്പെടുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നും യാത്രക്കാവശ്യമായ വ്യാജരേഖകളും പാസ്‌പോര്‍ട്ടും ഉണ്ടാക്കി തിരിച്ചെത്തിയതായിരുന്നു ഇവരെല്ലാം.
28,000 രൂപ മുതല്‍ 37,000 രൂപ വരെ നല്‍കിയാണത്രെ ഇവര്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത്. വ്യത്യസ്‌ത വിമാനങ്ങളില്‍ വ്യത്യസ്‌ത സമയങ്ങളിലായാണ് ഇവര്‍ കുവൈത്തില്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ തിരിച്ചെത്തിയത്.
ജിസിസി രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഒരു പൊതു പ്രശ്‌നം ആണ് ഈ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള ആളുകളുടെ രാജ്യങ്ങളിലേക്കുള്ള കടന്നു കയറ്റം. ഇങ്ങനെ വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് അനധികൃതമായി വരുന്നവരില്‍ അധികവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.












Click it and Unblock the Notifications