പൊതുമേഖലയിലെ പ്രവാസികള്‍ ഐഡി കാര്‍ഡ് മാറ്റണം
മനാമ: കുവൈത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാം സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നത് ഊര്‍ജ്ജിതപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാലാവധി കഴിയുമ്പോള്‍ പകരം നല്‍കുക ഇനി സ്മാര്‍ട്ട് കാര്‍ഡുകളായിരിക്കും എന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്തിലെ തിരിച്ചറിയല്‍ കാര്‍ഡുകളെല്ലാം സ്മാര്‍ട്ട് കാര്‍ഡുകള്‍ ആക്കുക എന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ താരുമാനം. കൂടാതെ രാജ്യത്തെ എല്ലാ പൗരന്മാരോടും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡ് ആക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
മൈക്രോ ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്നതാണ് പുതിയ സ്മാര്‍ട്ട് കാര്‍ഡിന്റെ പ്രത്യേകത. പ്രത്യേകം ഡിസൈന്‍ ചെയ്ത കാര്‍ഡ് റീഡര്‍ വഴി ഒരോരുത്തരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കും എന്നതാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ പ്രത്യേകത.
ജൂണ്‍ ഒന്നിന് രാജ്യത്തെ എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡുകളുടെയും കാലാവധി അവസാനിപ്പിക്കും എന്നും അതിനാല്‍ മെയ് 30 ആവുമ്പോഴേക്കും എല്ലാവരും അവരവരുടെ സ്മാര്‍ട്ട് കാര്‍ഡ് സ്വന്തമായിരിക്കണം എന്നും അറിയിപ്പു പുറപ്പെടുവിച്ചിരിക്കുകയാണ്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications