കുവൈത്ത് മലയാളികള്‍ക്കായി ആദ്യ എഫ്എം
കുവൈത്ത്: കുവൈത്തിലെ ആദ്യ മലയാള എഫ്എം റേഡിയോ സംപ്രേഷണം ആരംഭിച്ചു. 98.4 യു എഫ്എം ആണ് ഏപ്രില്‍ 14 വിഷു ദിനത്തില്‍ ആണ് കുവൈത്ത് മലയാളികള്‍ വിനോദത്തിനൊരു പുതിയ ഉപാധിയായി ആരംഭിച്ചിരിക്കുന്നത്.
നാടും കുടുംബവും വിട്ട് കുവൈത്തില്‍ കഴിയുന്ന പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഈ എഫ്എം ചാനല്‍ വലിയ ആശ്വാസമായിരിക്കും. 98.4 യു എഫ്എമ്മിന്റെ സിഇഒ മനു ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.
24 മണിക്കൂറിലും എല്ലാം അരമണിക്കൂറിലും വാര്‍ത്ത, അന്നൗണ്‍സ്‌മെന്റുകള്‍, ഫോണ്‍ ഇന്‍ പരിപാടികള്‍ എന്നിവയും ചാനലിന്റെ പരിപാടികളില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. മനു ചന്ദ്രശേഖര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താ വിഭാഗം തലവന്‍ പിആര്‍ പ്രവീണ്‍, സനല്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഫിലിപ് സാമുവല്‍, ക്രിയേറ്റീവ് തലവന്‍ ജോയ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications