പ്രവാസി വിദഗ്ധനെങ്കില്‍ ഖത്തറില്‍ തുടരാം
മനാമ: അഞ്ചു വര്‍ഷത്തില്‍ കൂടുതലായി ഖത്തറില്‍ താമസിക്കുന്ന വിദേശികള്‍ രാജ്യം വിട്ടു പോകണം എന്നൊരു നിയമം ഉണ്ടെങ്കിലും തൊഴില്‍ വിദഗ്ധര്‍ക്ക് ഈ നിയമം ബാധകമാവില്ല എന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വിദഗ്ധരായ പ്രവാസികളെ ഖത്തറിന്റെ അഭിവൃദ്ധിക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് നിയമത്തിലെ ഈ ഇളവിന്റെ ലക്ഷ്യം. പ്രവാസികളില്‍ തൊഴില്‍ വിദഗ്ധരെ ഖത്തറില്‍ തന്നെ നിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് എന്നാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ലഭിച്ച വിവരം.
ജിസിസി രാജ്യങ്ങള്‍ ഒന്നിച്ചാണ് ഏഷ്യയില്‍ നിന്നുള്ള അവിദഗ്ധരെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്തില്‍ നിര്‍ത്തേണ്ട ആവശ്യമില്ല എന്നൊരു തീരുമാനം എടുത്തിരിക്കുന്നത്.
ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികളില്‍ 15 ദശലക്ഷത്തോളം ആള്‍ക്കാര്‍ രാജ്യങ്ങള്‍ക്കുമേല്‍ പ്രതികൂല അവസ്ഥയാണ് സൃഷ്ടിക്കുന്നത് എന്നാണ് പൊതുവെയുള്ള അഭിപ്രായം.
സൗദി അറേബ്യ പ്രവാസികള്‍ക്ക് രാജ്യത്ത് ആറു വര്‍ഷക്കാലം ജോലിയെടുത്തു താമസിക്കാം എന്നാണ് പുതിയ നിയമം.












Click it and Unblock the Notifications