സൗദിയില്‍ സ്‌ത്രീകള്‍ക്കായി സ്‌പോര്‍ട്‌സ് ക്ലബ്
ലണ്ടന്‍: സൗദിയില്‍ സ്‌ത്രീകള്‍ക്കായി പ്രത്യേകം സ്‌പോര്‍ട്‌സ് ക്ലബ് വരാന്‍ പോകുന്നു. സ്‌ത്രീകള്‍ കായിക പരിശീലനം നേടുന്നതിന് മതമേലധ്യക്ഷന്‍മാര്‍ എതിര്‍പ് പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് എന്നതാണ് ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.
ഇക്കാര്യം പരിഗണിക്കുന്നതിനും, പഠിക്കുന്നതിനുമായി ഒരു മന്ത്രിതല കമ്മറ്റിയെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. സ്‌ത്രീകള്‍ക്കായി സ്‌പോര്‍ട്‌സ് ക്ലബ് രൂപീകരിക്കുന്നതിനെതിരെയുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഈ മന്ത്രിതല കമ്മറ്റിക്കാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ സ്‌പോര്‍ട്‌സ് ക്ലബിന്റെ പ്രവര്‍ത്തന രീതിക്ക് ഒരു വ്യവസ്ഥ ഉണ്ടാക്കുക എന്നതാണ് ഈ കമ്മറ്റി രൂപീകരിക്കപ്പെട്ടതിന്റെ പ്രധാന ഉദ്ദേശം.
സ്‌ത്രീകള്‍ കായികയിനങ്ങളില്‍ പങ്കെടുക്കുന്നതിനെയും, എന്തെങ്കിലും വിധത്തിലുള്ള കായിക പരിശീലനം നടത്തുന്നതിനെയും ശക്തമായ ഭാഷയിലാണ് സൗദിയിലെ ചില മതപുരോഹിതന്‍മാര്‍ എതിര്‍ക്കുന്നത്.
കായികയിനങ്ങളില്‍ പങ്കെടുക്കുക വഴി സ്‌ത്രീകളുടെ കന്യാചര്‍മ്മം പൊട്ടാനിടയാകുമെന്നും അതുവഴി അവരുടെ കന്യകാത്വം നഷ്ടമാകും എന്നും ആണ് ഇവരുടെ സ്‌ത്രീകള്‍ക്കായുള്ള സ്‌പോര്‍ട്‌സ് ക്ലബിനെതിരായുള്ള വാദം.
നിലവില്‍ സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് കായികമത്സരങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ കായിക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications