ഷാര്‍ജയില്‍ സിഗററ്റ് വില്‌പന നിരോധിക്കുന്നു

നിയമം നിലവില്‍ വന്നാല്‍ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പുകളും നിര്‍ബന്ധമായി സിഗററ്റ് വില്‌പന നിര്‍ത്തേണ്ടി വരും. അല്ലാത്തപക്ഷം ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടി വരും.
വിദ്യാര്‍ത്ഥികളും കൗമാരപ്രായക്കാരെയും പുകവലിയില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനൊരു നിയമം കൊണ്ടു വരാന്‍ ഷാര്‍ജ ഭരണകൂടം തീരുമാനിച്ചത്.
ദുബയിലും സമാനമായ നിയമം നിലവില്‍ വരാന്‍ പോവുകയാണ്. റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നും ഹുക്ക കഫേകള്‍ തുടച്ചു നീക്കാനുള്ള പരിപാടിയിലാണ് ദുബയ് ഭരണകൂടം. ആളുകള്‍ കുടുംബമായി താമസിക്കുന്നിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹുക്ക കഫേകള്‍ ഒന്നുകില്‍ അടച്ചു പൂട്ടുക, അല്ലെങ്കില്‍ വേറെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക എന്നീ രണ്ട് ഒപ്‌ഷനുകളായിരിക്കും ഈ നിയമം നിലവില്‍ വന്നാല്‍ ഹുക്ക കഫേകള്‍ക്ക് മുന്നില്‍ ഉണ്ടാവുക.












Click it and Unblock the Notifications