യുഎഇയില്‍ ചൂട് ഇനിയും കൂടും

ആഴ്ചകളായി തികച്ചും അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളാണ് യുഎഇയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആകാശത്ത് നിന്നും മേഘപാളികള്‍ അപ്രത്യക്ഷമായിരിക്കുന്നതിനാല്‍ അടുത്ത വെള്ളിയാഴ്ച ആകുമ്പോഴേക്കും യുഎഇയിലെ അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ചൂടു കൂടുന്ന സാഹചര്യത്തില്‍ ചെറുതെങ്കിലും മഴ പെയ്യുന്നത് ആശ്വാസകരമായിരിക്കും യുഎഇ നിവാസികള്‍ക്ക്. എന്നാല്‍ മഴക്കൊപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട് എന്നത് അത്ര നല്ല വാര്‍ത്തയല്ല അവരെ സംബന്ധിച്ചിടത്തോളം.
തിങ്കളാഴ്ച മുതല്‍ യുഎഇ മേഘാവൃതമാണ്. ഇടിയോടു കൂടിയ മഴയായിരിക്കും അനുഭവപ്പെടുക എന്നു പ്രവചിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരങ്ങളിലായിരിക്കും കൂടുതല്‍ മഴ പെയ്യുക എന്നും അറിയിച്ചു.












Click it and Unblock the Notifications