Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഫാമിലി വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു

ദുബയ്: യുഎഇയില്‍ ഫാമിലി വിസ കിട്ടുക ഇനി അത്ര എളുപ്പമാവില്ല. ഫാമിലി വിസയ്ക്കുള്ള ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് യുഎഇ ഭരണകൂടം. റസിഡന്റ് വിസയുണ്ടെങ്കിലും നാട്ടിലുള്ള കുടുംബത്തെ യുഎഇയില്‍ കൂടെ താമസിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ക്കശമാകാന്‍ പോകുന്നു.

ഈ പുതിയ ചട്ടങ്ങളിലെ പ്രധാന വ്യവസ്ഥ ഓരോരുത്തരും അവരവരുടെ പേരിലുള്ള താമസസ്ഥലത്തിന്റെ രേഖകള്‍ നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണം എന്നതാണ്. ഈ ചട്ടം നേരത്തെ തന്നെ നിലവിലുള്ളതാണെങ്കിലും ഇത്ര കര്‍ക്കശമായിരുന്നില്ല.

പുതിയ നിയമങ്ങള്‍ കൊണ്ടു വരാതെ തന്നെ നിലവിലെ നിയമങ്ങള്‍ കര്‍ക്കശമാക്കി ഫാമിലി വിസയുടെ കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാനാണ് അധികൃതരുടെ ശ്രമം.

താമസ സ്ഥലം പങ്കുവെക്കുന്ന(ഷെയേര്‍ഡ് അക്കമഡേഷന്‍) പ്രവാസികളും കുടുംബത്തെ യുഎഇയില്‍ കൂടെ താമസിപ്പിക്കാറുണ്ട്. എന്നാല്‍ ഇനി ഇക്കാര്യം അത്ര എളുപ്പമാവില്ല യുഎഇയില്‍. ഷെയേര്‍ഡ് അക്കമഡേഷന്‍ ഉള്ളവര്‍ക്ക് ഇനി ഫാമിലി വിസ അനുവദിക്കുന്നതില്‍ ദാക്ഷണ്യം കാണിക്കണ്ട എന്നാണ് അധികൃതരുടെ കടുത്ത തീരുമാനം.

സ്വന്തം പേരിലുള്ള കുടിയിരുപ്പ് രേഖ സമര്‍പ്പിക്കാത്ത പ്രവാസികളുടെ ഫാമിലി വിസയ്ക്കുള്ള അപേക്ഷകള്‍ പുതിയ നടപടി പ്രകാരം നിരസിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യക്കാരും ഇങ്ങനെ നിരസിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.

യുഎഇയില്‍ താമസിക്കാനെത്തുന്ന പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഏറ്റവും മികച്ച താമസ സൗകര്യം ഉറപ്പു വരുത്തുകയാണ് ഈ നീക്കത്തിനു പിന്നില്‍ എന്നാണ് അധികൃതരുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+